ഐടി ക്വിസ് 2026 - IT Quiz 2026

  • ഐടി ക്വിസ് 2026- IT Quiz 2026

1.  കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന് ?

ഡിസംബർ 2

2. നെറ്റ് നഷ്ടപ്പെടുമ്പോൾ വിരസത മാറ്റാൻ വേണ്ടി ഡിനോ ഗെയിം പുറത്തിറക്കിയ കമ്പനി ഏത് ?

 ഗൂഗിൾ

3. Ubuntu 22.04 LTS ൻ്റെ code name എന്താണ് ?

ജാമി ജെല്ലി ഫിഷ്

4.മൊബൈൽ ഡാറ്റ ടെക്നോളജിയിൽ LTE എന്തിനെ സൂചിപ്പിക്കുന്നു ?

long term evolution

5.ഐഎസ്ആർഒയുടെ ഗഗൻയ്യാൻ ദൗത്യത്തിന് മുന്നോടിയായി .ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത വനിത റോബോട്ടിൻ്റെ പേര് ?

വ്യോമ മിത്ര,

6.കമ്പ്യൂട്ടറിന്റെ ഭാഷ ഏത് നമ്പറുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?

ഉത്തരം: ബൈനറി (0, 1)

ചോദ്യം: കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഉപകരണം ഏത്?

ഉത്തരം: Router

​ചോദ്യം: ക്ലൗഡ് സ്റ്റോറേജ് എന്നാൽ എന്ത്?

ഉത്തരം: ഇന്റർനെറ്റ് വഴി ഫയലുകൾ ഓൺലൈനായി സൂക്ഷിക്കുന്ന സംവിധാനം (ഉദാ: Google Drive)

​ചോദ്യം: കമ്പ്യൂട്ടറിന്റെ ഭാഷ ഏത് നമ്പറുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?

ഉത്തരം: ബൈനറി (0, 1)

​ചോദ്യം: പിക്സൽ (Pixel) എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം: ഡിജിറ്റൽ ചിത്രത്തിന്റെ ക്വാളിറ്റി അഥവാ റെസല്യൂഷനുമായി

​ചോദ്യം: സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോം പറയുക.

ഉത്തരം: Facebook (Instagram, X/Twitter എന്നിവയും ഉദാഹരണങ്ങളാണ്)

​ചോദ്യം: ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയുടെ പേര് പറയുക.

ഉത്തരം: Python (Java, C++ എന്നിവയും ഉദാഹരണങ്ങളാണ്)

​ചോദ്യം: ജാവ (Java) എന്ന പ്രോഗ്രാമിംഗ് ഭാഷ വികസിപ്പിച്ചതാര്?

ഉത്തരം: ജെയിംസ് ഗോസ്ലിംഗ് (James Gosling)

​ചോദ്യം: ഇന്റർനെറ്റ് സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന സുരക്ഷാ കവചം ഏത്?

ഉത്തരം: Firewall

​ചോദ്യം: ഡിലീറ്റ് ചെയ്ത ഫയലുകൾ കമ്പ്യൂട്ടറിൽ എവിടെയാണ് സൂക്ഷിക്കുന്നത്?

ഉത്തരം: Recycle Bin

​ചോദ്യം: ഐടി (IT) എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

ഉത്തരം: Information Technology

​ചോദ്യം: വൈ-ഫൈ (Wi-Fi) എന്നതിന്റെ പൂർണ്ണരൂപം എന്താണ്?

ഉത്തരം: Wireless Fidelity

​ചോദ്യം: ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന് ഒരു ഉദാഹരണം പറയുക.

ഉത്തരം: Linux (VLC Media Player, Mozilla Firefox എന്നിവയും ഉദാഹരണങ്ങളാണ്)

​ചോദ്യം: കമ്പ്യൂട്ടർ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ പേര് പറയുക.

ഉത്തരം: OBS Studio (Camtasia ഉം ഉദാഹരണമാണ്)

​ചോദ്യം: ഗൂഗിൾ (Google) എപ്പോഴാണ് സ്ഥാപിതമായത്?

ഉത്തരം: 1998

  • ഇപ്പോഴത്തെ  ഐ ടി മന്ത്രി ആര്?

കേരളത്തിന്റെ വ്യവസായ, വിവരസാങ്കേതികവിദ്യ (ഐ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പുകളുടെ മന്ത്രിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി.

  • കമ്പ്യൂട്ടറിന്റെ പിതാവ് ?

    ചാൾസ് ബാബേജ് (Charles Babbage) ആണ്.
    ​അദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിൽ രൂപകൽപ്പന ചെയ്ത 'അനലിറ്റിക്കൽ എഞ്ചിൻ' (Analytical Engine) എന്ന യന്ത്രമാണ് ഇന്നത്തെ ആധുനിക കമ്പ്യൂട്ടറുകളുടെ അടിസ്ഥാന തത്ത്വമായി മാറിയത്
  • കേന്ദ്ര ഐ ടി മന്ത്രി ആര്?

        അശ്വനി വൈഷ്ണവ്

  • കേരളത്തിലെ ആദ്യത്തെ ഐ ടി പാർക്ക് ഏതാണ്?

കേരളത്തിലെ ആദ്യത്തെ ഐ ടി പാർക്ക് തിരുവനന്തപുരത്തുള്ള ടെക്നോപാർക്ക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ ടി പാർക്ക് കൂടിയാണ്.

  • കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല ഏതാണ്?

    ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയാണ്. അത് തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.
  • ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ?

പരം 8000

  • ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
    ബെംഗളൂരു
  • കെ-ജിയോഗ്രാഫി സോഫ്റ്റ്‌വെയറിൽ ഒരു സംസ്ഥാനത്തിൽ ക്ലിക്ക് ചെയ്താൽ, ആ സംസ്ഥാനത്തിന്റെ .............. അറിയാൻ സാധിക്കുക.

പേരും തലസ്ഥാനവുമാണ്

  • ഒരു സ്ഥലത്തിന്റെ ലൊക്കേഷൻ കാണുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ ജിപിഎസിന്റെ പൂർണരൂപം എന്ത്?

Global Positioning System'

  • നിർമ്മിത ബുദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ജോൺ മക്കാർത്തി

  • ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തിക്കൊണ്ടിരിക്കുന്ന AI ബോധവൽക്കരണ ക്ലാസിന്റെ പേര് എന്ത്?

സർവം Alമയം

  • നെറ്റ് വർക്കിങ്ങിന് സാധാരണയായി ഉപയോഗിക്കുന്ന കണക്ടർ ആണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഇതിൻറെ പേര് എന്താണ്?


RJ45


മൊബൈൽ ഉപയോഗ സംബന്ധമായ
സുരക്ഷ ഉറപ്പുവരുത്തുന്നതിനും സർക്കാരിൻറെ
ടെലികമ്മ്യൂണിക്കേഷൻ പദ്ധതികളെ കുറിച്ചുള്ള
അവബോധം നൽകുന്നതിനുമുള്ള മൊബൈൽ ആപ്പ്
 ഏത്?
Sanchaar Saathi

  • റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ മനുഷ്യസഹായമില്ലാതെ തന്നെ കൃത്യമായി കണ്ടെത്താൻ പോലീസ് ഉപയോഗിക്കുന്ന ആധുനിക സംവിധാനം ഏതാണ്?

എ.ഐ ക്യാമറകൾ

  • ഡോക്യുമെന്റുകളെ സ്കാൻ ചെയ്തോ മൊബൈലിൽ ഫോട്ടോ എടുത്തോ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെക്സ്റ്റുകൾ ആക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഏതാണ്?

OCR  optical character recognition

  • തന്നിരിക്കുന്ന സൂചനകളിൽ നിന്ന് ലോഗോ തിരിച്ചറിയുക.
    ​ഇത് ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനമാണ് (Public Sector Organization).
    ​ഇത് രാജ്യവ്യാപകമായ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിലൂടെ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകുന്നു.

    BSNL(Bharat Sanchar Nigam Limited)
  • വിദ്യാഭ്യാസ സംബന്ധമായ വിവരങ്ങളും വിദ്യാലയങ്ങളുടെ ചരിത്രവും പങ്കുവെക്കുന്ന ഒരു ഡിജിറ്റൽ വിജ്ഞാനകോശമാണ് --------?

സ്കൂൾ വിക്കി

  • മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പുറത്തിറക്കിയ
    വോയിസ് അസിസ്റ്റന്റാണ് --------?

കോപൈലറ്റ്

  • ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ്?

ആഡാ ലവ്‌ലസ്

  • ഒരു സ്ഥലത്തിന്റെ ലൊക്കേഷൻ കാണുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ ജി.പി.എസി.ന്റെ പൂർണരൂപം എന്ത്?

Global Positioning System'

  • ഭൂമിശാസ്ത്രപരമായ വിവരങ്ങൾ പഠിക്കാനും അറിയാനുമുള്ള ഒരു സോഫ്റ്റ്‌വെയറാണ്.........?

കെ-ജിയോഗ്രാഫി

  • ശാസ്ത്രീയവും ഗണിതശാസ്ത്രപരവുമായ ആശയങ്ങൾ മനസ്സിലാക്കാനും പരീക്ഷണങ്ങൾ നടത്താനുമുള്ള ഇന്ററാക്റ്റീവ് സിമുലേഷനുകൾക്കായിട്ടാണ്

PhET സോഫ്റ്റ്‌വെയർ

  • ഡിജിറ്റൽ ചിത്രരചനയ്ക്കായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ്. .....?

ക്രിറ്റ(.kra)

  • ആകാശക്കാഴ്ചകൾ തത്സമയം 3D രൂപത്തിൽ കാണാൻ സഹായിക്കുന്ന ഒരു പ്ലാനറ്റേറിയം സോഫ്റ്റ്‌വെയറാണ്......?

stellarium

  • LMMS ഫയൽ ഫോ‌ർമ്മാറ്റ്?

.mmpz

  • പ്രധാന ശബ്ദ ഫയൽ ഫോ‌മ്മാറ്റുകൾ ഏതൊക്കെ?

WAV, OGG, and FLAC

  • open toonz  ഫയൽ ഫോർമ്മാറ്റ്

.tnz

  • വിഡിയോ ഫയൽ ഫോ‌ർമ്മാറ്റ് ഏതൊക്കെയാണ്?

MP4, AVI, GIF

  • ഏറ്റവും പുതിയതും ജനപ്രിയവുമായ ഒരു എഐ ചാറ്റ്ബോട്ട് ഏതാണ്?

   ഗൂഗിളിന്റെ ജെമിനി.

  • പ്രധാനപ്പെട്ട പ്രോഗ്രാമിങ്ങ് ലാഗ്വേജ് ഏതൊക്കെ?

പൈത്തൺ (Python): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ലളിതമായ കോഡിംഗ്
ജാവ (Java): വലിയ ആൻഡ്രോയിഡ് ആപ്പുകളും ബിസിനസ്സ് സോഫ്റ്റ്‌വെയറുകളും നിർമ്മിക്കാൻ.
  സി++   (C++): ഗെയിമുകൾക്കും കമ്പ്യൂട്ടർ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കും
ചിത്ര ഫയൽ ഫോ‌ർമ്മാറ്റ് ഏതൊക്കെ?

jPEG / JPG: ഫോട്ടോകൾക്കും വെബ്സൈറ്റുകൾക്കും ഏറ്റവും അധികം ഉപയോഗിക്കുന്ന ഫോർമാറ്റ്. ഫയലിന്റെ വലിപ്പം കുറവായിരിക്കും.(Joint Photographic Experts Group )
PNG: ചിത്രങ്ങളിൽ വ്യക്തതയും സുതാര്യതയും (Transparency) നിലനിർത്താൻ ഉപയോഗിക്കുന്നു. ലോഗോകൾക്ക് മികച്ചത്.(Portable Network Graphics )
GIF: ചെറിയ ചലനങ്ങളുള്ള ചിത്രങ്ങൾക്കും (Animations) പരിമിതമായ നിറങ്ങൾക്കും ഉപയോഗിക്കുന്നു.(Graphics Interchange Format )
SVG: വ്യക്തത നഷ്ടപ്പെടാതെ എത്ര വലുതാക്കിയാലും ഗുണനിലവാരം കുറയാത്ത വെക്റ്റർ ഫോർമാറ്റ്.SVG: Scalable Vector Graphics

  • ഇങ്ക്സ്കേപ്പ് ലോഗോ?ഫയൽ ഫോർമ്മാറ്റ്?

.SVG

Scalable vector graphics

  • ലാപ്ടോപ്പിന്റെ പിതാവ് എന്നറിയപ്പെടുന്നത്
    ആദം ഓസ്ബോൺ (Adam Osborne) ആണ്.
    ​1981-ൽ അദ്ദേഹമാണ് ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പോർട്ടബിൾ കമ്പ്യൂട്ടറായ 'ഓസ്ബോൺ 1' (Osborne 1) വികസിപ്പിച്ചെടുത്തത്.
    ​(എന്നാൽ, ലാപ്ടോപ്പ് എന്ന ആശയവും അതിന്റെ ആധുനിക ഡിസൈനും ആദ്യം അവതരിപ്പിച്ചത് ആലൻ കെയ് (Alan Kay) ആണ്. അദ്ദേഹം വിഭാവനം ചെയ്ത 'ഡൈനാബുക്ക്' (Dynabook) എന്ന ആശയമാണ് പീന്നീട് ലാപ്ടോപ്പുകൾക്ക് വഴിയൊരുക്കിയത്).

ആദം ഓസ്ബോൺ: ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ കമ്പ്യൂട്ടർ (Osborne 1) നിർമ്മിച്ചു.
​ബിൽ മോഗ്രിഡ്ജ്: ഇന്ന് നമ്മൾ കാണുന്ന രീതിയിൽ സ്ക്രീൻ മടക്കിവെക്കാൻ കഴിയുന്ന ആധുനിക ലാപ്ടോപ്പ് ഡിസൈൻ (GRiD Compass) ആദ്യമായി രൂപകൽപ്പന ചെയ്തു.

  • മൗസ് കണ്ടുപിടിച്ചത് ആര്?

ഡഗ്ലസ് ഏംഗൽബാർട്ട് (Douglas Engelbart) ആണ്.

  • കമ്പ്യൂട്ടർ കീബോർഡിന്റെ പിതാവായി അറിയപ്പെടുന്നത്?

ക്രിസ്റ്റഫർ ലഥാം ഷോൾസ് (Christopher Latham Sholes) ആണ്.
QWERTY ലേഔട്ട്: ഇന്ന് നമ്മൾ മൊബൈലിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്നQWERTY  കീബോർഡ് ലേഔട്ട് ഡിസൈൻ ചെയ്തത് ക്രിസ്റ്റഫർ ഷോൾസ് ആണ്.

  • ഇൻ്റർനെറ്റിൻ്റെ പിതാവ്?

വിന്റ് സെർഫ് (Vint Cerf) ആണ്.

TCP/IP പ്രോട്ടോക്കോൾ: ഇന്റർനെറ്റിലൂടെ ഡാറ്റ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന TCP/IP (Transmission Control Protocol / Internet Protocol) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് ഇവരാണ്.

  • വേൾഡ് വൈഡ് വെബിന്റെ
    പിതാവ്'?

World Wide Web (www)
 (Tim Berners-Lee) ' ടീം ബർണേഴ്സ് ലീ

  • ഇമെയിലിൻ്റെ പിതാവ് ?

റേടോംലിൻസൺ (Ray Tomlinson) ആണ്.
​അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ:
​ആദ്യത്തെ ഇമെയിൽ: 1871-ൽ ARPANET ശൃംഖലയിലൂടെ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് ആദ്യമായി ഇമെയിൽ സന്ദേശം അയച്ചത് അദ്ദേഹമാണ്.
​'@' ചിഹ്നം: ഇമെയിൽ വിലാസങ്ങളിൽ ഉപയോക്താവിന്റെ പേരും കമ്പ്യൂട്ടറിന്റെ പേരും വേർതിരിക്കാൻ '@' (At symbol) ചിഹ്നം തിരഞ്ഞെടുത്ത് ഉപയോഗിച്ചു തുടങ്ങിയതും റേ ടോംലിൻസൺ ആണ്.

  • സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ ഉപജ്ഞാതാവ് ആര്?

റിച്ചാർഡ് മാത്യു സ്റ്റാൾമാൻ

  • ലിനക്സിന്റെ ഉപജ്ഞാതാവ്?

ലിനസ് ടോൾവാൾഡ്സ്

  • ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം എന്നാ ണ്?

 ഡിസംബർ 2-നാണ് ആചരിക്കുന്നത്.